കോവളം കൊട്ടാരം സംസ്ഥാനത്തിന് നഷ്ടപ്പെടുത്തരുത് : വി ഡി സതീശന്‍

കാസര്‍കോട് : 1500-2000 കോടി മൂല്യമുള്ള കോവളം കൊട്ടാരം ആര്‍ പി ഗ്രൂപ്പിന് വിട്ടുകൊടുക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്ത്. തെരഞ്ഞെടുപ്പിന് മുമ്പ് ഇടതുപക്ഷം ആര്‍ പി ഗ്രൂപ്പുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇത്തതരമൊരു നിലപാട് കൈക്കൊണ്ടതെന്നും കെ പി സി സി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍ ആരോപിച്ചു. കാസര്‍കോട് ഗവഃ ഗസ്റ്റ് ഹൗസില്‍ പത്രപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി എസ് ടിയുടെ മറവില്‍ അന്യ സംസ്ഥാന ലോട്ടറി മാഫിയയ്ക്ക് കേരളത്തില്‍ ജനങ്ങളെ കൊള്ളയടിക്കാനുള്ള മാര്‍ഗ്ഗം ഒരുക്കികൊടുക്കുകയാണ് ഇടതുപക്ഷ സര്‍ക്കാരെന്നും അദ്ദേഹം ആരോപിച്ചു. കോവളം കൊട്ടാരത്തിന്റെ കാര്യത്തിലും അന്യ സംസ്ഥാന ലോട്ടറിയുടെ കാര്യത്തിലും നിയമ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളുമായി യു ഡി എഫ് രംഗത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.

KCN

more recommended stories