സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി അവസാനിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി അവസാനിക്കും. ഒന്നരമാസത്തെ നിരോധത്തിനു ശേഷം രാത്രി 12 മണിയോടെ ബോട്ടുകള്‍ കടലിലേക്കു പോകും. കാലാവസ്ഥ അനുകൂലമായാല്‍ മികച്ച നേട്ടമാണു മത്സ്യ തൊഴിലാളികള്‍ പ്രതീക്ഷിക്കുന്നത്.

മീന്‍പിടിത്ത നിരോധനകാലം കഴിഞ്ഞ കടലിലേക്കു പോകാന്‍ സംസ്ഥാനത്തേ തീരങ്ങളില്‍ ബോട്ടുകള്‍ സജ്ജമായി കഴിഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം പ്രകാരം നീലയും ഓറഞ്ചും കലര്‍ന്ന നിറങ്ങളിലേക്കു ബോട്ടുകളെല്ലാം മാറി കഴിഞ്ഞു. കൊല്ലത്ത് നീണ്ടകര, ശക്തികുളങ്ങര തുറമുഖങ്ങളില്‍ കടലിലേക്കു പോകാനുളള അവസാന മിനുക്കു പണികളിലാണു മത്സ്യതൊഴിലാളികള്‍. അറ്റകുറ്റപ്പണികള്‍ക്കു ശേഷം ബോട്ടുകള്‍ എല്ലാം സജ്ജമായി. ഐസ്‌കട്ടകള്‍ പൊടിച്ചു ബോട്ടില്‍ സംഭരിക്കുന്ന ജോലികള്‍ ആരംഭിച്ചു. വലകള്‍ എല്ലാം ഒരുക്കിക്കഴിഞ്ഞു. കാലവസ്ഥ സഹായിച്ചാല്‍ വലനിറയെ മീനുകളുമായാകും നാളെ ബോട്ടുകള്‍ തിരിച്ചെത്തുക.
കൊല്ലം ജില്ലയില്‍ 1,300ന് അടുത്ത് ബോട്ടുകളാണ് കടലിലേക്കു പോവുന്നത്. വായ്പ എടുത്താണ് ഇവരില്‍ പല ബോട്ടുടമകളും ട്രോളിങ് നിരോധനകാലത്ത് അറ്റകുറ്റപ്പണി നടത്തിയത്. നിരോനകാലത്തു ചെറിയ വള്ളങ്ങള്‍ക്ക് അത്യാവശ്യം നല്ല രീതിയില്‍ മീന്‍ ലഭിച്ചിരുന്നുവെന്നതാണ് ഇവരുടെ പ്രതീക്ഷ.

KCN

more recommended stories