ഹൈക്കോടതി ഉത്തരവിട്ടു; ആതിര സ്വന്തം വീട്ടിലേക്ക്

കാസര്‍കോട് : കരിപ്പോടി കണിയാംപാടിയില്‍ നിന്നും കാണാതായ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനി ആതിരയെ മാതാപിതാക്കള്‍ക്കൊപ്പം വിടാന്‍ ഹൈക്കോടതി നിര്‍ദേശം. ആതിരയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിച്ചാണ് ആതിരയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടത്. ഈ മാസം 10നാണ് ആതിരയെ ഉദുമയിലെ വീട്ടില്‍ നിന്നും കാണാതായത്. മതപഠനത്തിന് പോകുന്നുവെന്ന് പറഞ്ഞ് കത്തെഴുതി വെച്ചാണ് ആതിര വീടുവിട്ടത്. തുടര്‍ന്ന് പിതാവ് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ ജൂലൈ 27ന് രാവിലെ കണ്ണൂര്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് (രണ്ട്)മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കുകയും സ്വന്തം ഇഷ്ടപ്രകാരം പോയതാണെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ആതിരയെ പരവനടുക്കം മഹിളാ മന്ദിരത്തില്‍ പാര്‍പ്പിക്കാന്‍ കോടതി ഉത്തരവിടുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കവെ ആതിരയെ മാതാപിതാക്കള്‍ക്കൊപ്പം വിടാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.

KCN

more recommended stories