മുഗു സെക്ടര്‍ സാഹിത്യോത്സവ് സമാപിച്ചു: സീതാംഗോളി യൂണിറ്റ് ജേതാക്കള്‍

സീതാംഗോളി: സര്‍ഗവസന്തം പെയ്തിറങ്ങിയ എസ്.എസ്.എഫ് മുഗു സെക്ടര്‍ സാഹിത്യോത്സവ് ബാപ്പാലിപ്പൊനം മണ്‍ടമ അറഫ സെന്ററില്‍ സമാപിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച പരിപാടിയില്‍ സബ് ജൂനിയര്‍, ജൂനിയര്‍, ഹൈ സ്‌കൂള്‍, ഹയര്‍ സെക്കണ്ടറി, സീനിയര്‍, ജനറല്‍ എന്നീ 6 വിഭാഗങ്ങളിലായി 91 മത്സര ഇനങ്ങളില്‍ 12 യൂണിറ്റുകളില്‍ നിന്നുള്ള 300 ഓളം പ്രതിഭകള്‍ മാറ്റുരച്ചു.

സീതാംഗോളി യൂണിറ്റ് ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി. ബാപ്പാലിപ്പൊനം സങ്കായം കര യൂണിറ്റുകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. മുഹിമ്മാത്ത് നഗര്‍ യൂണിറ്റിലെ മുഫൈറിനെ കലാപ്രതിഭയായി തെരഞ്ഞെടുത്തു.

ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫി സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ ആന്ത്രോത്ത്, അബ്ദുറഹ്മാന്‍ അഹ്സനി, അബ്ബാസ് സഖാഫി സഖാഫി മണ്‍ടമ, ഉമര്‍ മാഹിന്‍, അലി സീതാംഗോളി എന്നിവര്‍ വിതരണം ചെയ്തു. അബ്ദുറശീദ് സഖാഫി ചെര്‍പ്പുളശ്ശേരി കലാപ്രതിഭക്കുള്ള ട്രോഫി സമ്മാനിച്ചു. ഹാഫിള് മുഹമ്മദ് മിഖ്ദാദ് സ്വാഗതവും അസ്ഗര്‍അലി മുസ് ലിയാര്‍ നന്ദിയും പറഞ്ഞു.

KCN

more recommended stories