മണ്‍സൂണ്‍ അവസാനിക്കാന്‍ രണ്ടുമാസം കൂടി ; മഴയില്‍ 30 ശതമാനം കുറവ്

പത്തനംതിട്ട: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ പെയ്തുതുടങ്ങി രണ്ടുമാസം പിന്നിടുമ്പോഴും 30 ശതമാനത്തിന്റെ കുറവ്. പ്രതീക്ഷ സെപ്റ്റംബര്‍ 30വരെ ഇനിയുള്ള രണ്ടു മാസത്തില്‍. ജലവൈദ്യുതി പദ്ധതികള്‍ ഏറ്റവും കൂടുതലുള്ള ഇടുക്കി ജില്ലയില്‍ മഴയില്‍ 43.67 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. വയനാട്ടിലാണ് ഏറ്റവും കുറവ് ലഭിച്ചത്.ജൂണ്‍ ഒന്നിന് ആരംഭിച്ച തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ആദ്യ ഒരാഴ്ച ശക്തമായിരുന്നു. പിന്നീട് ദുര്‍ബലമാവുകയായിരുന്നു. സെപ്റ്റംബര്‍ 30വരെ കാലയളവില്‍ ലഭിക്കേണ്ട 2039.7മില്ലി മീറ്ററില്‍ 1375.9 ഉം ജൂലൈ 31വരെ രണ്ടു മാസമാണ് കിട്ടേണ്ടത്. എന്നാല്‍, പെയ്തത് 959.9 മില്ലിമീറ്ററും.കഴിഞ്ഞ ജൂണ്‍, ജൂലൈ മാസങ്ങളിലും പ്രതീക്ഷിച്ച മഴ ലഭിച്ചില്ല. ജൂണില്‍ എട്ടും ജൂലൈയില്‍ 39ശതമാനത്തിന്റെയും കുറവാണുണ്ടായത്. കഴിഞ്ഞവര്‍ഷം ഒട്ടാകെ 34ശതമാനത്തിന്റെ കുറവാണുണ്ടായത്. കഴിഞ്ഞവര്‍ഷം ഏറ്റവും ഉയര്‍ന്ന മഴ രേഖപ്പെടുത്തിയത് വയനാട്ടിലെ മാനന്തവാടിയിലാണ്–ജൂണ്‍ 29ന് രാവില്‍ അവസാനിച്ച 24 മണിക്കൂറില്‍ 27 സന്റെി മീറ്റര്‍. ഇത്തവണ ഏറ്റവും കുറഞ്ഞ മഴ പെയ്തതും ഇവിടെയാണ്-ഇതുവരെ 57.81 ശതമാനത്തിന്റെ കുറവ്. 1808 മില്ലിമീറ്റര്‍ മഴക്കുപകരം 762.87 മില്ലിമീറ്റര്‍.മറ്റു ജില്ലകളില്‍ മഴയിലുണ്ടായ കുറവ് ഇപ്രകാരം. ആലപ്പുഴ-26.59, എറണാകുളം-16.23, കണ്ണൂര്‍-30.91, കാസര്‍കോട്–23.6, കൊല്ലം-22.76, കോട്ടയം-19.65, കോഴിക്കോട്–19.75, മലപ്പുറം–31.15, പാലക്കാട്-28.49, പത്തനംതിട്ട–30.82, തിരുവനന്തപുരം-34.5, തൃശൂര്‍–26.46.

KCN

more recommended stories