കാഡ്‌കോ ഡയറക്ടര്‍ ബോര്‍ഡ് അംഗം ടിമ്പര്‍ മുഹമ്മദിന് സ്വീകരണം നല്‍കി

ബദിയടുക്ക: കേരള സര്‍ക്കാര്‍ വ്യവസായ വകുപ്പിന്റെ കീഴിലുള്ള കാഡ് കോ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ടിമ്പര്‍ മുഹമ്മദിന് പാടലടുക്കയില്‍ സ്വീകരണം നല്‍കി.ആസിഫലി പാടലടുക്കയുടെ അദ്ധ്യക്ഷതയില്‍ സൈക്കോളജിസ്റ്റ് അബ്ദുസ്സലാം മാസ്റ്റര്‍ പാടലടുക്ക ഉദ്ഘാടനം ചെയ്തു.മുസ്തഫ ടിപ്പ് കോ ഉപഹാരം നല്‍കി ആദരിച്ചു.ഡ്രൈവര്‍ അബ്ദുറഹ്മാന്‍, പി.എം. ഇബ്‌റാഹീം ഹാജി, എം.എം. മുഹമ്മദ് എന്നിവര്‍ ശാളണിയിച്ചു.പി.എം. അബ്ദുറഹ്മാന്‍ പയ്യക്കി, ഹനീഫ എം.എ., അബുല്‍ അസീസ്, മന്‍ഷാദ്, സാബിത്ത് ,താജുദ്ധീന്‍, അല്‍ത്താഫ് ,അഫ്ത്താബ് സംബന്ധിച്ചു.

KCN