ഭാര്യയെയും മക്കളെയും വെട്ടിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

കൊച്ചി: കൊച്ചി തോപ്പുംപടിയില്‍ ഭാര്യയെയും മക്കളെയും വെട്ടിയ ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. ഭാര്യ ആക്രമണത്തില്‍ മരിച്ചു. മക്കളെ ഗുരുതര പരുക്കളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റഫീക്കാണ് ഭാര്യയെ വെട്ടികൊലപ്പെടുത്തിയതിന് ശേഷം തൂങ്ങിമരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.

കൊച്ചി കരുവേലിപള്ളയില്‍ വാടകയ്ക്ക് താമസിക്കുന്ന പരീക്കുട്ടി എന്ന റഫീക്കാണ് ഭാര്യ ജാന്‍സിയെയും മൂന്ന് മക്കളെയും വെട്ടിയത്. ഇയാള്‍ മക്കളെ വെട്ടിയ ശേഷം സ്വയം തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.സമാധാനപരമായി പോയിരുന്ന കുടുംബമായിരുന്നുവെന്നും എന്നാല്‍ സാമ്പത്തിക ബാധ്യതയാണ് ഈ ക്രൂരകൃത്യത്തിലേയ്ക്ക് റഫീക്കിനെ നയിച്ചതെന്നുമാണ് പൊലീസിന്റെ നിഗമനം.

KCN

more recommended stories