നെയ്മറിന് ബാഴ്‌സലോണ വിടാന്‍ അനുമതി

ബാഴ്‌സലോണ: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന് ബാഴ്‌സലോണ വിടാന്‍ അനുമതി. ബാഴ്‌സ ട്വിറ്ററിലൂടെയാണ് നെയ്മറിന്റെ ക്ലബ് മാറ്റം സംബന്ധിച്ച് സ്ഥിരീകരണം നല്‍കിയത്. 222 മില്യണ്‍ യൂറോക്ക് ഫ്രഞ്ച് ക്ലബായ പി.എസ്.ജിയിലേക്കാണ് നെയ്മറിന്റെ കൂടുമാറ്റം.നെയ്മര്‍ക്ക് പകരം മാര്‍ക്കോ വെറാറ്റി, ജൂലിയന്‍ ഡ്രാക്‌സ്‌ലര്‍, എയ്ഞ്ചല്‍ ഡി മരിയ, അഡ്രിയന്‍ റാബിയോട്ട് എന്നിവരില്‍ ആരെയെങ്കിലും ടീമിലെത്തിക്കാനാണ് ബാഴ്‌സയുടെ ശ്രമം. പി.എസ്.ജിയില്‍ ചേരുന്നത് കൊണ്ട് ബുധനാഴ്ച നടക്കുന്ന ബാഴ്‌സയുടെ പരിശീലനത്തില്‍ നെയ്മര്‍ പങ്കെടുക്കില്ല. പരിശീലനത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ടീം കോച്ച് നെയ്മര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.ഇപ്പോള്‍ ചൈനയിലുള്ള നെയ്മര്‍ അവിടെ നിന്ന് ദുബൈയിലേക്ക് പോകുമെന്നുമാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍. 2014ലാണ് ബ്രസീലിയന്‍ ക്ലബായ സാന്‍േറാസില്‍ നിന്ന് നെയ്മര്‍ ബാഴ്‌സയിലെത്തുന്നത്. ക്ലബിനുവേണ്ടി 123 മല്‍സരങ്ങളില്‍ നിന്ന് 68 ഗോള്‍ നേടിയിട്ടുണ്ട്.

KCN

more recommended stories