മുത്തുരാജയ്ക്ക് മൊഗ്രാല്‍പുത്തൂരിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

കാസര്‍കോട് : മുത്തുരാജയ്ക്ക് മൊഗ്രാല്‍പുത്തൂരിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ വച്ച് ഇന്നലെ രാത്രി മരണപ്പെട്ട തമിഴ്നാട് സ്വദേശി മുത്തുരാജയ്ക്ക് മൊഗ്രാല്‍ പുത്തൂര്‍ കണ്ണീരോടെ യാത്രാമൊഴി നല്‍കി. മുത്തുവിന്റെ മൃതദേഹം കുമ്പള ശ്മശാനത്തില്‍ സംസ്‌കരിക്കും.ഉച്ചയ്ക്ക് 3 മണിയോടെയാണ് മംഗലാപുരത്തെ ആശുപത്രിയില്‍ നിന്ന് മൃതദേഹം മൊഗ്രാല്‍ പുത്തൂരിലെത്തിച്ചത്.ന്രവധി നാട്ടുകാരും യുവജനവേദി പ്രവര്‍ത്തകരും ഇന്നലെ രാത്രിമുതല്‍ മംഗലാപുരം ആശുപത്രിയില്‍ എത്തിയിരുന്നു.ആകര്‍ഷകമായ പെരുമാറ്റം കൊണ്ട് ഏവരുടെയും പ്രിയങ്കരനായിരുന്ന മുത്തുരാജയുടെ മൃതദേഹം അവസാനമായി ഒരുനോക്കു കാണാന്‍ ആയിരങ്ങളാണ് മൊഗ്രാല്‍ പുത്തൂര്‍ ടൗണിലെത്തിയത്.

KCN

more recommended stories