എന്‍.എച്ച് അന്‍വര്‍ സ്മാരക ഡിജിറ്റല്‍ ക്ലാസ്‌റൂം, സ്പീക്കര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമര്‍പ്പിച്ചു

കാസര്‍കോട്: സി.ഒ .എ സംസ്ഥാന പ്രസിഡണ്ടായിരുന്ന എന്‍.എച്ച് അന്‍വറിന്റെ സ്മരണാര്‍ഥം കാസര്‍കോട് കാഞ്ഞിരപൊയില്‍ ഗവ.ഹൈസ്‌ക്കുളില്‍ ഒരുക്കിയ സ്മാര്‍ട്ട് ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം നിയമസഭ സപിക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. പൊതു വിദ്യാലയങ്ങള്‍ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തിക്കൊണ്ട് ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ക്ക് പിന്‍മ്പലമോകുന്നതാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്നും ഇത്് അഭിനന്തനാര്‍ഹവും അസാധാരണമാണെന്നും അദ്ധേഹം അഭിപ്രായപ്പെട്ടു.

എന്‍.എച്ച് അന്‍വര്‍ സ്മാരക ട്രസ്റ്റ്,കേബിള്‍ ടിവി ഓപ്പറേറ്റ്‌ഴസ് അസോസിയേഷന്‍, എസ്സ്.എസ്സ്.എ സ്‌കൂള്‍ പി.ടി.എ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സ്മാര്‍ട്ട് ക്ലാസ്സ് റൂം ഒരുക്കിയത്.രണ്ട് ലക്ഷത്തോളം രൂപ ചിലവിട്ട ക്ലാസ്സ് റൂമില്‍ കംപ്യൂട്ടര്‍, പ്രോജക്ട്ര്‍, സൗണ്ട് സിസ്റ്റം എന്നിവ ഒരുക്കിയിട്ടുണ്ട്. എം.എല്‍.എ എം രാജഗോപാല്‍ ,ജില്ലാ പഞ്ചായത്ത് അംഗം കേളു പണിക്കര്‍,
സി.ഒ .എ സംസ്ഥാന പ്രസിഡണ്ട് കെ.വിജയകൃഷണന്‍, സംസ്ഥാന എക്‌സക്യൂട്ടീവ് അംഗങ്ങളായ ലതീഷ് കുമാര്‍, സജീവ്കുമാര്‍, ജില്ലാ പ്രസിഡണ്ട് സതീഷ് പാക്കം, സെക്രട്ടറി ലോഹിതാക്ഷന്‍ സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് കെ.രാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories