ദിലീപിന്റെ ആദ്യഭാര്യ മഞ്ജുവല്ല; യുവതി ഇപ്പോള്‍ ഗള്‍ഫിലെന്നു പൊലീസ്

കൊച്ചി: നടി മഞ്ജു വാരിയര്‍ ദിലീപിന്റെ ആദ്യ ഭാര്യയല്ലെന്നു പൊലീസ്. ദിലീപ് നേരത്തേ വിവാഹിതനായിരുന്നുവെന്നാണു പൊലീസ് നല്‍കുന്ന വിവരം. അകന്ന ബന്ധുവായ യുവതിയാണു ദിലീപിന്റെ ആദ്യഭാര്യ. ആലുവ ദേശം റജിസ്ട്രാര്‍ ഓഫിസിലാണു ഇവര്‍ വിവാഹം റജിസ്റ്റര്‍ ചെയ്തത്. ഇതുമായി ബന്ധപ്പെട്ടു മിമിക്രി താരം അബിയില്‍നിന്നുള്‍പ്പെടെ പൊലീസ് മൊഴിയെടുത്തു. ആദ്യവിവാഹം സംബന്ധിച്ചു കൂടുതല്‍ വിവരങ്ങളും അതിന്റെ രേഖകള്‍ കണ്ടെടുക്കാനുള്ള ശ്രമങ്ങളും പൊലീസ് തുടരുകയാണ്. കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കുറ്റപത്രത്തില്‍ നടന്‍ ദിലീപിന്റെ വ്യക്തിജീവിതം രേഖപ്പെടുത്തേണ്ടതുണ്ട്. ദിലീപിന്റെ വിവാഹം, വിവാഹമോചനം, പുനര്‍വിവാഹം തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണസംഘം ഇതിനായി ശേഖരിക്കുന്നത്. മഞ്ജു വാരിയരുമായുള്ള വിവാഹമോചനം, കാവ്യാ മാധവനുമായുള്ള വിവാഹം എന്നീ കാര്യങ്ങളിലേക്കു ദിലീപ് എത്തിയതിനുപിന്നിലെ കാരണങ്ങളാണു പൊലീസ് പരിശോധിക്കുന്നത്.

KCN

more recommended stories