മുസ്ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി ഹജാജിമാര്‍ക്ക് യാത്രയയപ്പ് നല്‍കി

ബദിയടുക്ക : ബദിയടുക്ക മേഘലയില്‍ നിന്നും ഹജ്ജ് കര്‍മ്മം നിര്‍വഹിക്കാന്‍ പോകുന്ന ഹജാജിമാര്‍ക്ക് മുസ്ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി ഷാസ് ട്രാവല്‍സുമായി സഹകരിച്ച് യാത്രയപ്പ് നല്‍കി. മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ ട്രഷറര്‍ എ അബ്ദുല്‍ റഹിമാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ബദിയടുക്ക ഖത്തീബ് അബൂഫിദ അന്‍സാരി പ്രാര്‍ത്ഥനയ്ക്ക് നേതൃത്ത്വം നല്‍കി. മാഹിന്‍ കേളോട്ട് അദ്ധ്യക്ഷത വഹിച്ചു. അന്‍വര്‍ ഓസോണ്‍ സ്വാഗതം പറഞ്ഞു. ബഷീര്‍ ഫൈസി ചെറുകുന്ന്, സലാം കന്യപ്പാടി, സുബൈര്‍ ദാരിമി പൈക്ക, അബ്ദുല്ല ചാലക്കര, അബ്ബാസ് ഹാജി ബിര്‍മിനട്ക്ക, ഹസൈനാര്‍ ഹാജി മാളിക, ബഷീര്‍ ഫ്രഡ്‌സ്, എം എസ് മൊയ്തീന്‍, അബ്ദുല്‍ റഹിമാന്‍ കുഞ്ചാര്‍, ഹൈദര്‍ കുടുപ്പംകുഴി, സക്കീര്‍ ബദിയടുക്ക, സത്താര്‍ കുടുപ്പം കുഴി, ഹനീഫ് ചാളക്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories