ജില്ലയില്‍ കനത്ത മഴ: നീലേശ്വരത്ത് ഫാന്‍സി കട തകര്‍ന്നു

നീലേശ്വരം: കനത്ത മഴയില്‍ കട തകര്‍ന്നുവീണു. നീലേശ്വരം ഹൈവേ ജംഗ്ഷനിലെ എന്‍ പി മുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള അലങ്കാര്‍ ഫാന്‍സി സെന്ററാണ് ഇന്ന് രാവിലെ പൂര്‍ണ്ണമായും തകര്‍ന്നുവീണത്. രാവിലെ ഉടമ കട തുറന്നപ്പോഴാണ് മേല്‍ക്കൂരയടക്കം തകര്‍ന്നുവീണ നിലയില്‍ കണ്ടത്. കാലപ്പഴക്കമാണ് കട തകര്‍ന്നുവീഴാന്‍ കാരണം. നീലേശ്വരം നഗരത്തിലെ ആദ്യകാല കടകളില്‍ ഒന്നാണിത്. ഫാന്‍സി, റോള്‍ഡ് ഗോള്‍ഡ്, സ്റ്റേഷനറി സാധനങ്ങളുള്‍പ്പെടെ ഒന്നരലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.

KCN

more recommended stories