എം.എസ്. എഫ് ; കലക്ട്രേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു

കാസര്‍കോട് : മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തെ കച്ചവടവല്‍ക്കരണം അവസാനിപ്പിക്കുക, അന്യായമായ ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കുക എന്നി അവശ്യങ്ങള്‍ ഉന്നയിച്ച് എം.എസ്.എഫ് കാസര്‍കോട് ജില്ല കമ്മിറ്റി കലക്ട്രറ്റിലേക്ക് പ്രതിഷേത മാര്‍ച്ച് സംഘടിപ്പിച്ചു. സാശ്രയ മുതലാളിമാരുടെ ദല്ലാളുകളാവുന്ന സര്‍ക്കാര്‍ നിലപാട് തിരുത്തുകയും മിടുക്കരും സാധാരണക്കാരുമായ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കണമെന്നും അല്ലാത്ത പക്ഷം വരും ദിവസങ്ങളില്‍ ശക്തമായ പ്രതിഘാതം സര്‍ക്കാര്‍ നേരിടേണ്ടി വരും. വിദ്യര്‍ത്ഥി വിരുദ്ധ നിലപാടുകളുമായി മത്സരിക്കുകയാണ് അരോഗ്യ വകുപ്പും വിദ്യാഭ്യസ വകുപ്പും.ഇത് കണ്ടിലെന്ന് നടിക്കുന്ന എസ്.എഫ്.ഐ യുടെ നിലാപാടുകള്‍ വിദ്യര്‍ത്ഥികളോട് നടത്തുന്ന വഞ്ചനയും ഇരട്ടതാപ്പുമാണ് എന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട്എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി പറഞ്ഞു. ജില്ലാ പ്രസിഡന്റ് അബിദ് ആറങ്ങാടി അദ്ധ്യക്ഷത വഹിച്ചു യുത്ത് ലീഗ് ജില്ല പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ല ആക്ടിങ്ങ് സെക്രട്ടറി നഷാത്ത് പരവനടുക്കം സ്വാഗതം പറഞ്ഞു. ഇര്‍ഷാദ് മൊഗ്രാല്‍ . മുഹമ്മദ് കുഞ്ഞി ഉളുവാര്‍, അസ്ഹറുദ്ദീന്‍ എതിര്‍തോട്, ആസിഫ് ഉപ്പള, ജാബിര്‍ തങ്കയം , ഖാദര്‍ ആലൂര്‍, ഗോള്‍ഡന്‍ റഹ്മാന്‍, അനസ് എതിര്‍ തോട്, സിദ്ദീഖ് മഞ്ചേശ്വരം, നവാസ് കുഞ്ചര്‍, സവാദ് അംഗഡി മൊഗര്‍, സഹദ് ബാങ്കോട്, റഹിം പള്ളം, ഷറഫുദ്ദീന്‍ തങ്ങള്‍ ,നവാസ് ചെമ്പിരിക്ക, ഷാനി നെല്ലിക്കട്ട,അന്‍സാഫ് കുന്നില്‍, ഇജാസ്, ബിലാല്‍ പരവനടുക്കം, നൂഹ് മാന്‍ ചെമ്മനാട് എന്നീവര്‍ സംബന്ധിച്ചു.

KCN

more recommended stories