പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ബി പി എന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണം – ധീവരസഭ

കാഞ്ഞങ്ങാട് : പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ബി പി എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് അഖിലകേരള ധീവരസഭ ഹോസ്ദുര്‍ഗ്ഗ് താലൂക്ക് പ്രവര്‍ത്തക കണ്‍െവന്‍ഷന്‍ സംസ്ഥാന സര്‍ക്കാരിനോടും ജില്ലാ അധികാരികളോടും ആവശ്യപ്പെട്ടു. ബി പി എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയ അനര്‍ഹരെ മുന്‍ഗണനാപട്ടികയിലുള്ള റേഷന്‍ കാര്‍ഡില്‍ നിന്ന് ഒഴിവാക്കണം, പരാതികള്‍ ഫീല്‍ഡ് തലത്തില്‍ അന്വേഷിക്കണം എന്നും ആവശ്യപ്പെട്ടു. വിതരണം ചെയ്ത കാര്‍ഡുകളില്‍ ബി പി എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്താതെ അര്‍ഹതപ്പെട്ട പലരും മുന്‍ഗണനാ പട്ടകയില്‍ നിന്ന് പുറത്തു പോവുകയും അനര്‍ഹര്‍ കടന്ന് കൂടുകയും ചെയ്തതിനാല്‍ അനര്‍ഹരെ ഒഴിവാക്കി എല്ലാ പരമ്പരാഗത മത്സ്യത്തൊഴിലാളികളെയും ബി പി എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്ന് ഹോസ്ദുര്‍ഗ്ഗ് താലൂക്ക് പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.

കാഞ്ഞങ്ങാട് താലൂക്ക് സപ്ലൈ ഓഫീസ് മാര്‍ച്ചോടെ അപാകതകള്‍ നികത്തി എ പി എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ മത്സ്യത്തൊഴിലാളികളെ ബി പി എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് നിവേദനം നല്‍കി. പ്രവര്‍ത്തക കണ്‍െവന്‍ഷന്‍ ധീവരസഭ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. യു.എസ് ബാലന്‍ ഉദ്ഘാടനം ചെയ്തു. കടിഞ്ഞിക്കടവ് സെക്രട്ടറി കെ. തമ്പാന്‍ സ്വാഗതവും, മഹിളാസഭ ജില്ലാ സെക്രട്ടറി കെ വി മല്ലിക നന്ദിയും പറഞ്ഞു. താലൂക്ക് പ്രസിഡന്റ് മുട്ടത്ത് രാഘവന്‍ അദ്ധ്യക്ഷത വഹിച്ചു.

KCN

more recommended stories