ആട് വളര്‍ത്തല്‍ പരിശീലനം ആരംഭിച്ചു

കാസര്‍കോട്:കേരള സര്‍ക്കാര്‍ മൃഗസംരക്ഷണ വകുപ്പും റീജ്യണല്‍ എ. എച്ച്.സെന്റര്‍ എന്നിവയുടെ നേതൃത്വത്തില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ആട് വളര്‍ത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് നാല് ദിവസത്തെ പരിശീലന പരിപാടിക്ക് തുടക്കമായി. പരിപാടി നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ: വി.ശ്രീനിവാസന്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ഉണ്ണികൃഷ്ണന്‍, ഡോ: ജി.എം.സുനില്‍, ഡോ: ടിറ്റോ ജോസഫ്, ഡോ: റൂബി അഗസ്ത്യന്‍ എന്നിവര്‍ സംസാരിച്ചു. ഡോ: ജി.കെ മഹേഷ് സ്വാഗതം പറഞ്ഞു.

KCN

more recommended stories