പാറക്കട്ടയിലെ പോലീസ് ക്വാര്‍ട്ടേഴ്സില്‍ തീപിടുത്തം

കാസര്‍കോട്: പാറക്കട്ടയിലെ പോലീസ് ക്വാര്‍ട്ടേഴ്സില്‍ തീപിടുത്തം. ചൊവ്വാഴ്ച രാവിലെ 9.30 മണിയോടെയാണ് പോലീസിന്റെ കോണ്‍ഫിഡന്‍ഷ്യല്‍ വിഭാഗം താമസിക്കുന്ന ക്വാര്‍ട്ടേഴ്സില്‍ തീപിടുത്തമുണ്ടായത്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. ആറു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാസര്‍കോട് എ ആര്‍ ക്യാമ്പിന് സമീപത്താണ് ക്വാര്‍ട്ടേഴ്സ് സ്ഥിതി ചെയ്യുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

KCN

more recommended stories