ചക്കയുടെ സാധ്യതകളുടെ ലോകം തുറന്ന് ചക്കമഹോത്സവം

കാസര്‍കോട്: നൂറ്റാണ്ടുകളോളം തലമുറകളുടെ ആഹാര ആവശ്യവും ആരോഗ്യരക്ഷയും നിറവേറ്റുന്ന ചക്കയെന്ന ഭക്ഷ്യ വിളയിലേക്ക് ഓരോരുത്തരേയും തിരിച്ച് നടത്തുകയാണ്. അമ്പലവയലില്‍ നടക്കുന്ന ചക്കമഹോത്സവം ചക്കയുടെ മൂല്യവര്‍ദ്ധനത്തിലൂടെ സംസ്ഥാനത്തിന്റെ കാര്‍ഷീക വരുമാനം വര്‍ദ്ധിപ്പിക്കാനുളള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, പ്ലാവിന്റെ മികച്ച ഇനം ഒട്ടുതൈകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും വിതരണം ചെയ്യുന്നതിനും ആവശ്യമായ ശൃംഖലകള്‍ രൂപീകരിക്കുക തുടങ്ങിയവയും ഈ ശില്‍പ്പശാല ചര്‍ച്ച ചെയ്തു. ചക്കയുടെ അനന്ത സാദ്ധ്യതകളെ എല്ലാവരിലും എത്തിക്കുന്നതോടൊപ്പം അവയെ ഭക്ഷ്യ സുരക്ഷയുടെ ഭാഗമാക്കുക എന്ന ലക്ഷ്യവും ഈ ചക്കയുടെ ഉല്‍സവത്തിനുണ്ട്.

ചക്കയുടെ സവിശേഷ രുചിയും ഗന്ധവും ഏവരെയും ത്രസ്സിപ്പിക്കുന്ന ഒന്നാണ്. ഒരുകാലത്ത് അവഗണിക്കപ്പെട്ട് കിടന്ന ചക്കപ്പഴം ഇന്ന് രാജകീയമായ ഒരു തിരിച്ച് വരവിന്റെ പാതയിലാണ്. പ്രതേ്യക സീസണുകള്‍ ഇന്ന് ചക്കയ്ക്ക് ബാധകമല്ല. യന്ത്രവല്‍ക്കരണവും സാങ്കേതീകതയും നിറഞ്ഞുനില്‍ക്കുന്ന ഈ കാലഘട്ടത്തില്‍ ചക്കപ്പഴം പള്‍പ്പ് രൂപത്തിലോ മറ്റോ ശേഖരിച്ച് വര്‍ഷം മുഴുവന്‍ ലഭ്യമാക്കാനും കഴിയും. 10 കിലോ ഭാരമുളള ഒരു ചക്കപഴത്തില്‍ നിന്ന് കുറഞ്ഞത് 600 രൂപയുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നം നിര്‍മ്മിക്കാവുന്നതാണ്. സാധാരണ കാലാവസ്ഥയില്‍ സംരംഭിക്കാന്‍ കഴിയുന്നതും വര്‍ഷം മുഴുവന്‍ ഉളള ലഭ്യതയും ഇതിന് പ്രധാനപ്പെട്ട 2 സവിശേഷതകളാണ്. ചക്കയുടെ ഔഷധ ഗുണങ്ങള്‍ ശരീരഭാരം കുറയ്ക്കാനും, പ്രമേഹം നിയന്ത്രിക്കാനും, കൊളസ്‌ട്രോള്‍ കുറയ്ക്കാനും , കുടലിലെ ക്യാന്‍സര്‍ തടയാനും, ആയുസ്സ് വര്‍ദ്ധിപ്പിക്കാനും ചക്കകൊണ്ട് കഴിയും. കാല്‍സ്യം, പൊട്ടാസ്യം തുടങ്ങിയ പോഷക ആഹാര ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന് പഠനം തെളിയിച്ചിട്ടുണ്ട്.

ചക്കതോരന്‍, ചക്കപ്പുഴുക്ക്, ഇടിയന്‍ചക്ക, ചക്കകുരു ചമ്മന്തി, ചക്കകുരു അച്ചാര്‍, ചക്കകുരു ചെമ്മീന്‍, ചക്കവരട്ടി തുടങ്ങിയ ഭക്ഷ്യ വിഭവങ്ങള്‍ ഇന്ന് ഏറെ പ്രചാരത്തില്‍ വന്നു കഴിഞ്ഞു. മറ്റനേകം വിഭവങ്ങള്‍ ചക്കയില്‍ നിന്നും തയ്യാറാക്കാവുന്നതാണ്. കേന്ദ്രസര്‍ക്കാര്‍ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ എന്ന ആശയം പ്രചരിപ്പിക്കുന്ന സാഹചര്യത്തില്‍ ജൈവ ഉല്‍പ്പന്നങ്ങള്‍ വിപണികളില്‍ എത്തിക്കുന്നതിന് കൂടുതല്‍ സംരംഭകരെ ആകര്‍ഷിക്കാനുളള വഴികളാണ് ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നവര്‍ മുന്നോട്ട് വെച്ചത്. പൂര്‍ണ്ണമായും ജൈവം എന്ന പേരില്‍ ആയിരിക്കും ഉല്‍പ്പന്നങ്ങള്‍ വിപണി കീഴടക്കുക.

KCN

more recommended stories