അങ്കമാലി യാര്‍ഡ് നവീകരണം: ശനിയാഴ്ച ട്രെയിനുകള്‍ക്ക് നിയന്ത്രണം

കൊച്ചി: അങ്കമാലി യാര്‍ഡില്‍ പുതിയ സിഗ്‌നലുകളും പാളങ്ങളും കൂട്ടിയോജിപ്പിക്കുന്ന ജോലി നടക്കുന്നതിനാല്‍ ശനിയാഴ്ച (ഓഗസ്റ്റ് 12) ഇതുവഴിയുള്ള ട്രെയിനുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. തിരുവനന്തപുരം – ഷൊര്‍ണൂര്‍ വേണാട് എക്‌സ്പ്രസ് എറണാകുളം വരെ മാത്രമേ സര്‍വീസ് നടത്തൂ. എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി ചാലക്കുടിയില്‍ നിന്നു സര്‍വീസ് നടത്തും.

പാലക്കാട് – എറണാകുളം മെമു, രാവിലെ ആറു മണിക്കു എറണാകുളത്തു നിന്നുള്ള ഗുരുവായൂര്‍ പാസഞ്ചര്‍, തിരിച്ച് ഉച്ചക്ക് ഒരു മണിക്കുള്ള ഗുരുവായൂര്‍- എറണാകുളം പാസഞ്ചര്‍, രാവിലെ ഒന്‍പത് മണിക്കുള്ള ഗുരുവായൂര്‍-തൃശ്ശൂര്‍ പാസഞ്ചര്‍, 10.55 നു തൃശൂരില്‍ നിന്നുള്ള ഗുരുവായൂര്‍ പാസഞ്ചര്‍ എന്നിവ ശനിയാഴ്ച റദ്ദാക്കി.

പകല്‍ സമയം അങ്കമാലി വഴി കടന്നു പോകുന്ന ട്രെയിനുകള്‍ അര മണിക്കൂര്‍ മുതല്‍ രണ്ടു മണിക്കൂര്‍ വരെ വഴിയില്‍ പിടിച്ചിടാനും സാധ്യതയുണ്ടെന്ന് റയില്‍വേ അറിയിച്ചു

KCN

more recommended stories