കീഴൂരില്‍ തോണി തിരമാലയില്‍പ്പെട്ട് 9 മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്ക്

കീഴൂര്‍ : മത്സ്യബന്ധനത്തിനായി കാസര്‍കോട് കസബ കടപ്പുറത്തുനിന്ന് രാവിലെ പുറപ്പെട്ട മത്സ്യബന്ധന തോണിയാണ് കീഴൂര്‍ കടപ്പുറത്ത് വെച്ച് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. കസബ കടപ്പുറത്ത് താമസിക്കുന്ന രൂപേഷ് (29), സതീശന്‍ (38), രതീശന്‍ (40), വിപിനേശ് (24), ബാബു (35), ശ്രീനി (38), സുകേഷ് (29), ഷണ്‍മുഖന്‍ (38), കൃഷ്ണന്‍ (39) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവര്‍ കാസര്‍കോട്ടെ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

KCN

more recommended stories