കേരള എന്‍ ജി ഒ സംഘ്, കാസര്‍കോട് ജില്ലാ സമ്മേളനം സംഘടിപ്പിച്ചു

കാസര്‍കോട് : കേരള എന്‍ ജി ഒ സംഘിന്റെ കാസര്‍കോട് ജില്ലാ സമ്മേളനം ടൗണ്‍ ബാങ്ക് ഹാളില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ ടി സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് എം. ഗംഗാധരന്‍ അദ്ധ്യക്ഷത വഹിച്ചു. ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത്, ബി എം എസ് ജില്ലാ സെക്രട്ടറി കെ എ ശ്രീനിവാസന്‍, പെന്‍ഷനേഴ്‌സ് സംഘ് ജില്ലാ പ്രസിഡന്റ് കെ കുഞ്ഞികണ്ണന്‍, എന്‍ ടി യു ജില്ലാ സെക്രട്ടറി കെ. പ്രഭാകരന്‍ നായര്‍, എ ബി വി പി ജില്ലാ കണ്‍വീനര്‍ ശ്രീഹരി തുടങ്ങിയവര്‍ ആശംസ അര്‍പ്പിച്ചു. ജില്ലാ സെക്രട്ടറി കെ രഞ്ജിത്ത് സ്വാഗതവും ജോയിന്റ് സെക്രട്ടറി എം ശിവ നായ്ക്ക് നന്ദിയും പറഞ്ഞു. തുടര്‍ന്ന് സമാപന സമ്മേളനവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.

KCN

more recommended stories