എം.എല്‍.എ ഹോസ്റ്റലിലും നിയമസഭയിലും വന്‍ മോഷണം

തിരുവനന്തപുരം: അതീവ സുരക്ഷയുള്ള എം.എല്‍.എ ഹോസ്റ്റലിലും നിയമസഭയിലും വന്‍ മോഷണം. അഗ്നിശമന ഉപകരണങ്ങളാണ് രണ്ടു സ്ഥലങ്ങളില്‍ നിന്നും മോഷ്ടിച്ചത്. വന്‍വിലവരുന്ന സാധനങ്ങളാണ് മോഷണം പോയിരിക്കുന്നത്. മോഷ്ടാക്കളെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി. അതീവ സുരക്ഷയുള്ള സ്ഥലത്താണ് കള്ളന്‍മാര്‍ വിഹരിക്കുന്നത്. തീപിടിത്തുമുണ്ടായാല്‍ അണക്കായി എം.എല്‍.എ ഹോസ്റ്റലിലെ വിവിധ സ്ഥലങ്ങളില്‍ ഘടിപ്പിച്ചിരുന്ന ഫയര്‍ബോക്സിലെ വിലപിടിപ്പുള്ള ലോഹങ്ങളാണ് മോഷ്ടിച്ചിരിക്കുന്നത്.
എം.എല്‍.എമാരുടെ മുറിക്ക് മുന്നില്‍ സ്ഥാപിച്ച ബോക്സിലെ ചില്ലുകള്‍ തകര്‍ത്തും, പൂട്ട് തുറന്നുമാണ് പിച്ചളയിലുള്ള കംപ്ലിങിംഗും നോസിലും മോഷ്ടിച്ചത്. ലോഹകഷണങ്ങള്‍ മുറിച്ചെടുത്താണ് കൊണ്ടുപോയത്. തീപടര്‍ന്നാല്‍ വെള്ളം ഒഴിക്കാനുള്ള ഉപകരണങ്ങള്‍ മോഷണം പോയതോടെ സുരക്ഷ പ്രശ്നങ്ങളുമുണ്ടായിരിക്കുകയാണ്. 34 സ്ഥലങ്ങളിലാണ് മോഷണം നടന്നത്. എം.എല്‍.എ ഹോസ്റ്റലിലെ ചന്ദ്രഗിരി, നെയ്യാര്‍ ബ്ലോക്കിലാണ് വ്യാപകമായി മോഷണം നടന്നിരിക്കുന്നത്. രണ്ടണ്ണം നിയമസഭ മന്ദിരത്തില്‍ നിന്നും കടത്തി.
ഈ സര്‍ക്കാര്‍ വന്നതിനുശേഷം നടന്ന സുരക്ഷാ പരിശോധനയില്‍ 22 ഫയര്‍ബോക്സുകളില്‍ മോഷണം കണ്ടെത്തി. കള്ളനുവേണ്ടി വാച്ച് ആന്റ് വാഡന്‍മാര്‍ രഹസ്യ അന്വേഷണം നടത്തുന്നതിനിടെ പല സ്ഥലങ്ങളില്‍ നിന്നായി 10 എണ്ണം കൂടി മോഷ്ടിച്ചു. ഇതോടെ കള്ളന്‍ കപ്പലില്‍ തന്നെയുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇവിടെ സിസി ദൃശ്യങ്ങളില്ലാത്തിനാല്‍ കള്ളമാരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. എം.എല്‍.എ ഹോസ്റ്റലിലെ ചില അന്തേവാസികളെയാണ് സംശയിക്കുന്നത്. ഇവരുടെ വാഹനങ്ങള്‍ പോലും പരിശോധിക്കാന്‍ പൊലീസിനെ അനുവദിക്കാറില്ല.
അതുകൊണ്ട് മോഷണ സാധനങ്ങളുടെ കടത്തലും കണ്ടെത്താനായിട്ടില്ല. സുരക്ഷ പ്രധാനമുള്ള സ്ഥലത്ത് നിരന്തമായി മോഷണം നടന്നത് നണക്കേടുണ്ടാക്കുമെന്നതിനാല്‍ വിവരം അധികൃതര്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. തീയണക്കനുള്ള സുരക്ഷാഉപകരണങ്ങള്‍ കണാതായത് അഗ്നിശമ സേനയും നിയമസഭ സെക്രട്ടറിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ട്.

KCN

more recommended stories