സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഉളിയത്തടുക്ക: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ദാറുല്‍ ഹിദായ ട്രസ്റ്റ് ഹിദായത്ത് നഗറും ടി എം ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി മംഗലാപുരം കെ.എം.സി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഉളിയത്തടുക്ക ഗവണ്‍മെന്റ് വെല്‍ഫെയര്‍ സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങിന്റെ ഉദ്ഘാടനം എം.എല്‍.എ., എന്‍. എ നെല്ലിക്കുന്ന് നിര്‍വ്വഹിച്ചു. സ്വാഗതം എ. ബി കുട്ടിയാനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ അധ്യക്ഷ സ്ഥാനം മധൂര്‍ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതീ പുഷ്പ നിര്‍വ്വഹിച്ചു. തുടര്‍ന്ന് ദാറുല്‍ ഹിദായ മൂന്ന് മാസമായി നടത്തിവരുന്ന ക്യാമ്പയിന്റെ സമാപന സമ്മേളനവും ചിത്രരചന, ലേഖന മത്സരത്തിലെ വിജയിക്കുള്ള സമ്മാന ദാനം എം.എല്‍.എ നിര്‍വ്വഹിച്ചു. ചിത്രരചന മത്സരത്തില്‍ ആയിഷത്ത് ഫംനാസ് അഷ്റഫ് ഒന്നാം സമ്മാനവും അഫ്ര സൈനബ് രണ്ടാം സ്ഥാനവും ഫാത്തിമ എം എച്ച് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ലേഖന മത്സരത്തില്‍ റാബിയത്തുല്‍ അദബിയ ഒന്നാം സ്ഥാനവും റഷീല അസീസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

KCN

more recommended stories