യുവതിയുടെ മൃതദേഹം കണ്ടെത്തി

വിദ്യാനഗര്‍: വസ്ത്രം അലക്കുന്നതിനിടെ പുഴയില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ചേരൂരിലെ റാഷിദിന്റെ ഭാര്യ റുമൈസ (22) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് റുമൈസയെ ചേരൂരിലെ പുഴയില്‍ കാണാതായത്. ചൊവ്വാഴ്ച രാവിലെ 9.30 മണിയോടെ പെരുമ്പള പാലത്തിന് സമീപമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

വസ്ത്രങ്ങള്‍ അലക്കിക്കൊണ്ടിരിക്കെ അബദ്ധത്തില്‍ പുഴയില്‍ വീണതെന്നാണ് സംശയിക്കുന്നത്. വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് യുവതിയുടെ മൃതദേഹം പെരുമ്പള പാലത്തിന് സമീപം കണ്ടെത്തിയത്. ഗള്‍ഫിലായിരുന്ന റുമൈസ ശനിയാഴ്ചയാണ് നാട്ടിലെത്തിയത്. ഒരു കുട്ടിയുണ്ട്. യുവതിയുടെ മരണം നാടിനെ ദു:ഖത്തിലാഴ്ത്തി.

KCN

more recommended stories