‘മാഡം’ ആരാണെന്ന് അങ്കമാലി കോടതിയില്‍ വെളിപ്പെടുത്തും: പള്‍സര്‍ സുനി

കൊച്ചി: നടിയെ ആക്രമിച്ച കേസിലുള്‍പ്പെട്ട ‘മാഡം’ ആരാണെന്ന് അങ്കമാലി കോടതിയില്‍ വെളിപ്പെടുത്തുമെന്നു മുഖ്യപത്രി പള്‍സര്‍ സുനി. ‘മാഡം’ സിനിമാ മേഖയില്‍നിന്നുള്ള ആളാണെന്നും സുനി പറഞ്ഞു. 2011 ല്‍ മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ എറണാകുളം എസിജെഎം കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു സുനിയുടെ പ്രതികരണം.

രണ്ടു കേസുകളില്‍ കസ്റ്റഡിയിലുള്ള സുനിയുടെ റിമാന്‍ഡ് നീട്ടുന്നതിനാണ് സുനിയെ കോടതിയില്‍ ഹാജരാക്കുന്നത്. നേരത്തെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കേസുമായി ബന്ധപ്പെട്ട് വന്‍ വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന് പള്‍സര്‍ സുനി പറഞ്ഞിരുന്നു. കേസില്‍ മാഡം കെട്ടുകഥയല്ലെന്നും അത്തരത്തിലൊരാള്‍ ഉണ്ടെന്നും പള്‍സര്‍ സുനി നേരത്തെ പറഞ്ഞിരുന്നു. മാഡം സിനിമ നടിയാണെന്നും പതിനാറാം തീയതിക്കുശേഷം വെളിപ്പെടുത്തുമെന്നുമായിരുന്നു പറഞ്ഞിരുന്നത്.

KCN

more recommended stories