മുന്നാട് പീപ്പിള്‍സ് കോളേജില്‍ ഉറവ കലാസാഹിത്യവേദി പ്രവര്‍ത്തനോല്‍ഘാടനം നടത്തി

മുന്നാട്: മുന്നാട് പീപ്പിള്‍സ് സഹകരണ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ മലയാള വിഭാഗത്തിന്റെ കീഴിലുള്ള ഉറവ കലാ സാഹിത്യവേദിയുടെ പ്രവര്‍ത്തനോദ്ഘാടനം നടത്തി.വേദിയുടെ കീഴില്‍ സാഹിത്യ സദസ്സുകള്‍, ശില്‍പശാലകള്‍ തുടങ്ങി വിവിധങ്ങളായ സാഹിത്യ പരിപാടികളാണ് നടന്നു വരുന്നത്.ഈ അദ്ധ്യയന വര്‍ഷത്തെ പരിപാടികളുടെ പ്രവര്‍ത്തനോദ്ഘാടനം കവി ദിവാകരന്‍ വിഷ്ണുമംഗലം നിര്‍വ്വഹിച്ചു.ഉറവ കോ-ഓര്‍ഡിനേറ്റര്‍ കെ.പി.രമേശന്‍ ചൂരല്‍ അദ്ധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പല്‍ ഡോ.സി.കെ.ലൂക്കോസ് ആമുഖ പ്രഭാഷണം നടത്തി.
ഭരണസമിതി അംഗങ്ങളായ ജി. പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, എ.വിജയന്‍, എം.ലതിക, സൊസൈറ്റി സെക്രട്ടറി ഇ.കെ.രാജേഷ്, കെ.ആര്‍ അജിത് കുമാര്‍, അദ്ധ്യാപകരായ എം.പ്രസാദ്, പി.ശ്രീജ, രമ്യ കെ പുളിന്തോട്ടി എന്നിവര്‍ സംസാരിച്ചു.ഉറവ പ്രസിഡണ്ട് എം ശ്രീരാഗ് സ്വാഗതവും സെക്രട്ടറി അക്ഷത ബാലകൃഷ്ണന്‍.
നന്ദിയും പറഞ്ഞു.

KCN

more recommended stories