ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു

വടകര: വടകര മുക്കാളിയില്‍ പട്ട്യാട്ട് അണ്ടര്‍ബ്രിഡ്ജിനു സമീപം ട്രെയിനിടിച്ച് അമ്മയും മകളും മരിച്ചു. കുന്നുമ്മക്കര നെല്ലാച്ചേരിയിലെ ആയിഷ മന്‍സില്‍ സറീന (39), മകള്‍ തസ്‌നി (18) എന്നിവരാണ് ദുരന്തത്തില്‍പെട്ടത്. അണ്ടര്‍ ബ്രിഡ്ജില്‍ വെള്ളം കയറിയതിനാല്‍ മുകളില്‍ റെയില്‍പാളത്തിലൂടെ നടന്ന ഇരുവരേയും ഹാപ്പ-തിരുനല്‍വേലി എക്‌സ്പ്രസ്സ് ഇടിക്കുകയായിരുന്നു. വീട്ടില്‍ നിന്നു മുക്കാളിയിലേക്ക് പോവുകയായിരുന്നു ഇവര്‍.

പാളത്തിന് ഇരുവശവം പൊന്തക്കാടയതിനാല്‍ തീവണ്ടിയുടെ മുന്നില്‍ നിന്ന് ഇരുവര്‍ക്കും പെട്ടെന്ന് മാറിനില്‍ക്കാന്‍ സാധിക്കാഞ്ഞതാണ് അപകടത്തിന് കാരണം.ഗള്‍ഫിലുള്ള റഫീക്കാണ് സറീനയുടെ ഭര്‍ത്താവ്. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

KCN

more recommended stories