കോടതി വിധി; അന്വേഷണം ശരിയായ ദിശയിലെന്നതിന്റെ തെളിവ്-ഡി.ജി.പി

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യം തള്ളിയ കോടതി വിധി അന്വേഷണം ശരിയായ ദിശയിലാണ് എന്നതിന്റെ തെളിവാണെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹറ. ദിലിപിന് എതിരെ പഴുതടച്ച കുറ്റപത്രം സമര്‍പ്പിക്കും. ദിലീപിനെതിരെ തെളിവുകള്‍ ഇനിയുംലഭിക്കാനുണ്ടെന്നും ഡി.ജി.പി മാധ്യമങ്ങളോട് പറഞ്ഞു.ദിലീപിന് ഹൈകോടതി ജാമ്യം നിഷേധിച്ചിരുന്നു. പ്രതികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയത്. ഇത് രണ്ടാം തവണയാണ് ജാമ്യാപേക്ഷ ഹൈകോടതി തള്ളുന്നത്. കേസിന്റെ അന്വേഷണം നിര്‍ണായക ഘട്ടത്തിലാണ് ഈ സമയത്ത് ജാമ്യം അനുവദിക്കുന്നത് ഉചിതമല്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. കേസില്‍ ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പ്രോസിക്യൂഷന്‍ മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

KCN

more recommended stories