ബെല്‍ത്തങ്ങാടിയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു

ബെല്‍ത്തങ്ങാടി: മൊബൈല്‍ ചാര്‍ജിന് വെക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. പെര്‍ളാറുവിലെ ദേവപ്പ ഗൗഡയുടെ മകന്‍ ഗിരീഷ് (21) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ചാര്‍ജര്‍ കണക്ട് ചെയ്യുന്നതിനായി പ്ലഗില്ലാതെ കണക്ട് ചെയ്തിരുന്ന പമ്പിന്റെ വയര്‍ ഊരിമാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. ഷോക്കേറ്റ യുവാവ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തില്‍പെട്ട ഗിരീഷ് കൂലിത്തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു. ദേവപ്പയുടെ രണ്ടു മക്കളില്‍ ഇളയവനാണ്. മൂത്തത് സഹോദരിയാണ്. ഗിരീഷിന്റെ ആകസ്മിക മരണം കുടുംബത്തെ തളര്‍ത്തി.

KCN

more recommended stories