കെ ഇ എ കുവൈറ്റ് വിദ്യാഭ്യാസ പ്രോത്സാഹന അവാര്‍ഡ് വിതരണം ചെയ്തു

കാസര്‍കോട് : കാസര്‍കോട് എക്‌സ്പാട്രിയേറ്റ്‌സ് അസോസിയേഷന്‍ കുവൈറ്റ് ഈ വര്‍ഷത്തെ വിദ്യാഭ്യാസ പ്രോത്സാഹന അവാര്‍ഡ് കെ ഇ എ സ്റ്റുഡന്റസ് ഓഫ് ദി ഇയര്‍ 2017 ആലിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് കബീര്‍ തളങ്കര അധ്യക്ഷത വഹിച്ച ചടങ്ങ് കാസര്‍കോട് എസ് ഐ ശ്രീ അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. കാസറഗോഡ് അസോസിയേഷന്‍ നടത്തി വരുന്ന ഇത്തരം പരിപാടികളെ അദ്ദേഹം അഭിനന്ദിച്ചു. വിദ്യാര്‍ത്ഥികളാണ് മയക്ക് മരുന്ന് മാഫിയയുടെയും സെക്‌സ് റാക്കറ്റിന്റെയും കെണിയില്‍ അകപ്പെടുന്നതില്‍ ഭൂരിപക്ഷമെന്നും രക്ഷിതാക്കള്‍ കരുതിയിരിക്കണമെന്നും അദ്ദേഹം സദസ്സിനെ ഉണര്‍ത്തിച്ചു. പേട്രണ്‍ സത്താര്‍ കുന്നില്‍ കെ ഇ എ യുടെ ഇത് വരെയുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. കരിയര്‍ ഡവലപ്‌മെന്റ്‌റ് കേരള ഡയറക്ടര്‍ നിസാം ഫലാഹ് ഫ്‌ലൈ ഹൈ എന്ന വിഷയത്തില്‍ മോട്ടിവേഷണല്‍ ക്ലാസ് നടത്തി. അവാര്‍ഡ് ജേതാക്കള്‍ക്കുള്ള പുരസ്‌കാരം കെ ഇ എ നേതാക്കളായ ഹസ്സന്‍ മാങ്ങാട്, സത്താര്‍ കുന്നില്‍, കബീര്‍ തളങ്കര , മുഹമ്മദ് ആറങ്ങാടി, സമീഉല്ല കെ വി, ജലീല്‍ ആരിക്കാടി, ബാലന്‍ ഒ വി, മുനീര്‍ അടൂര്‍, ഫൈസല്‍ സി എച്, സുകുമാരന്‍, ആസിഫ് എന്നിവര്‍ വിതരണം ചെയ്തു. പ്രോഗ്രാം കണ്വീനര്‍ സമീഉല്ല കെ വി സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി മുഹമ്മദ് ആറങ്ങാടി നന്ദിയും ആശംസിച്ചു.

KCN

more recommended stories