ഹരിതാരവം 2017; ലോഗോ പ്രകാശനം ചെയ്തു

എരിയാല്‍ : എരിയാല്‍ മേഖല മുസ്ലിം യൂത്ത് ലീഗ് എം എസ് എഫ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന വിദ്യാര്‍ത്ഥി യുവജന കുടുംബ സംഗമമായ ഹരിതാരവം 2017ന്റെ ലോഗോ എരിയാല്‍ മേഖല ജി സി സി കെ എം സി സി വൈസ് പ്രസിഡന്റ് ഇ എം ഷൗക്കത്ത് പ്രകാശനം ചെയ്തു.

ചടങ്ങില്‍ എ എ ജലീല്‍, എ കെ ഷാഫി, എ എസ് ഹബീബ്, അസൈനാര്‍ കുളങ്കര, കെ ബി മുനീര്‍, മുസ്തഫ മല്ലം, അഷ്റഫ് എരിയാല്‍, മുസ്തഫ മോഡേണ്‍, ലത്തി അയ്യര്‍, അബു നവാസ്, അര്‍ഷാദ്, ഇബ്രാഹിം, സലാം എടച്ചേരി, മുഹമ്മദ് എടച്ചേരി, അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ സംബന്ധിച്ചു. ബുധനാഴ്ച എരിയാല്‍ ബളളീറില്‍ പ്രത്യേകം സജ്ജമാക്കിയ മര്‍ഹും ഗഫൂര്‍ ചേരങ്കൈ നഗറില്‍ സംഗമം നടക്കും. രാവിലെ 9 മണിക്ക് സ്വാഗത സംഘം ചെയര്‍മ്മാന്‍ കെ ബി കുഞ്ഞാമു പതാക ഉയര്‍ത്തും. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്യും

KCN

more recommended stories