ചെളിയില്‍ താഴ്ന്ന ആനയെ രക്ഷിക്കാന്‍ തീവ്രശ്രമം

ആലപ്പുഴ: തുറവൂരില്‍ ഇടഞ്ഞോടിയ ആന ചെളിയില്‍ താഴ്ന്നു. തുറവൂര്‍ അനന്തന്‍കരി പാടത്താണ് ആനയെ ചെളിയില്‍ താഴ്ന്നനിലയില്‍ കണ്ടെത്തിയത്. ലോറിയില്‍ കൊണ്ടുപോകുകയായിരുന്ന ആന ഇടഞ്ഞോടുകയായിരുന്നു. ഇതിനിടെ വീടിന്റെ മതിലും ഓട്ടോറിക്ഷയും ആന തകര്‍ത്തിരുന്നു. ചെളിയില്‍ താഴ്ന്ന ആനയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

KCN

more recommended stories