റിട്ട. സബ് രജിസ്ട്രാറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കളനാട്: മകളെ ബസ് കയറ്റിവിട്ട ശേഷം വീട്ടില്‍ തിരിച്ചെത്തിയ റിട്ട. സബ് രജിസ്ട്രാറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കളനാട് ഇടുവുങ്കാലിലെ കെ. രാധാകൃഷ്ണനെ (60)യാണ് വ്യാഴാഴ്ച രാവിലെ വീടിന്റെ ഗേറ്റിനു പുറത്തെ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നുവര്‍ഷം മുമ്പ് ബദിയടുക്ക സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നുമാണ് രാധാകൃഷ്ണന്‍ വിരമിച്ചത്. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രാധാകൃഷ്ണന്‍ ഇതിന്റെ മനോവിഷമത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ സൂചിപ്പിച്ചു. ഭാര്യ: ലീലാവതി. മക്കള്‍: വിദ്യ, ദീപിക, പ്രിയങ്ക. ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

KCN

more recommended stories