കാര്യവട്ടത്ത് നവംബര്‍ ഏഴിന് ആദ്യ അന്താരാഷ്ട്ര മല്‍സരം

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് മല്‍സരം നവംബര്‍ ഏഴിന്. ന്യൂസിലാന്റിനെതിരായ ഏകദിന- ട്വന്റി20 പരമ്പരയുടെ തിയ്യതികള്‍ ഐസിസി പ്രഖ്യാപിച്ചതോടെ കാര്യവട്ടത്തിന്റെ കാത്തിരിപ്പുകള്‍ അവസാനിച്ചു. മൂന്ന് ഏകദിന- ട്വന്റി20 മല്‍സരങ്ങള്‍ വീതമാണ് പരമ്പരയിലുള്ളത്. ട്വന്റി20 പരമ്പരയിലെ മൂന്നാം മല്‍സരമാണ് കാര്യവട്ടത്ത് അരങ്ങേറുക.
ഒക്ടോബര്‍ 22ന് മുംബൈയിലാണ് ആദ്യ ഏകദിനം. രണ്ടാം ഏകദിനം 25 ന് പുനെയിലും മൂന്നാം മല്‍സരം 29ന് ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലും നടക്കും. ട്വന്റി20 മല്‍സരങ്ങള്‍ക്ക് നവംബര്‍ ഒന്നിന് ഡല്‍ഹിയും നാലിന് രാജ്‌കോട്ടും ഏഴിന് കാര്യവട്ടവും വേദിയാകും. 2016ലെ ഇന്ത്യന്‍ പര്യടനത്തില്‍ ന്യൂസിലാന്റ് ടെസ്റ്റില്‍ 3-0നും ഏകദിനത്തില്‍ 3-2നും പരാജയപ്പെട്ടിരുന്നു.

KCN

more recommended stories