നീറ്റ് പരീക്ഷയ്ക്കെതിരെയുള്ള സമരങ്ങള്‍ക്ക് തമിഴ്നാട്ടില്‍ നിരോധനം

ദില്ലി: നീറ്റ് പരീക്ഷയ്ക്കെതരെ തമിഴ്നാട്ടില്‍ നടക്കുന്ന സമരങ്ങള്‍ സുപ്രീംകോടതി നിരോധിച്ചു. സമരങ്ങളില്‍ നിയമം കൈയില്‍ എടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. നിയമം കൈയിലെടുക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തമിഴ്നാട് ചീഫ് സെക്രട്ടറിയോടും, ഡി.ജി.പിയോടും സുപ്രീംകോടതി നിര്‍ദേശിച്ചു.

ക്രമസമാധാനം ഉറപ്പാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. നീറ്റ് പരീക്ഷ സുപ്രീംകോടതി അംഗീകരിച്ചതാണ് എന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് വ്യക്തമാക്കി. ദളിത് വിദ്യാര്‍ത്ഥി അനിതയുടെ ആത്മഹത്യയെ തുടര്‍ന്ന് നീറ്റ് പരീക്ഷയ്ക്ക് എതിരെ നടക്കുന്ന അക്രമ സംഭവങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ പരാചയപെട്ടു എന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയില്‍ തമിഴ്നാട് സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. 15 ന് ഉള്ളില്‍ സര്‍ക്കാര്‍ മറുപടി നല്‍കണം. 18 ന് ഹര്‍ജികള്‍ സുപ്രീംകോാടതി പരിഗണിക്കും.

KCN

more recommended stories