കുമ്പള ഉപജില്ലാ സ്‌കൂള്‍ കലോത്സവം : ലോഗോ പ്രകാശനം ചെയ്തു

ബദിയടുക്ക : ഈ വര്‍ഷത്തെ കുമ്പള സബ് ജില്ലാ കലോത്സവം നീര്‍ച്ചാല്‍ മഹാജന സംസ്‌കൃത കോളേജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2017 ഒക്ടോബര്‍ 31 മുതല്‍ നവമ്പര്‍ 4 വരെ നടത്തപ്പെടും. കുമ്പള ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവ ലോഗോ ബദിയടുക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സംഘാടകസമിതി ഗൗരവഅധ്യക്ഷന്‍ കെ.എന്‍.കൃഷ്ണ ഭട്ട് പ്രകാശനം ചെയ്തു. സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയായ നീര്‍ച്ചാലിലെ വേണുഗോപാല ആരൊളി തയ്യാറാക്കിയ ലോഗോയാണ് തെരെഞ്ഞെടുക്കപ്പെട്ടത്. പി.ടി.എ അധ്യക്ഷന്‍ എസ്.നാരായണ അധ്യക്ഷത വഹിച്ചു. കുമ്പള എ.ഇ.ഒ. കൈലാസമൂര്‍ത്തി.കെ, സ്‌കൂള്‍ മാനേജര്‍ ജയദേവ ഖണ്ടിഗേ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നീര്‍ച്ചാല്‍ യൂണിറ്റ് അധ്യക്ഷന്‍ സുബ്രഹ്മണ്യ ഭട്ട്, പ്രോഗ്രാം കമ്മിറ്റി വൈസ് ചെയര്‍മാന്‍ ബാലചന്ദ്ര, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ശിവപ്രകാശ് എം.കെ പ്രസംഗിച്ചു. കലോല്‍ത്സാവ സംഘാടക സമിതി കണ്‍വീനര്‍ വെങ്കട്ടരാജ.സി.എച് സ്വാഗതവും ഫുഡ് കമ്മിറ്റി കണ്‍വീനര്‍ ചംദ്രശേഖര റൈ നന്ദിയും പറഞ്ഞു.

KCN

more recommended stories