കരാറുകാര്‍ കലക്ട്രേറ്റ് മാര്‍ച്ച് നടത്തി

കാസര്‍കോട് : ജി എസ് ടി അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് ജില്ലയിലെ കരാറുകാര്‍ ഗവഃ കോണ്‍ട്രാക്ടേഴ്‌സ് സംയുക്ത സമിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. വിദ്യാനഗര്‍ ഗവഃ കോളേജ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് കലക്ട്രേറ്റ് കവാടത്തില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന മാര്‍ച്ചിന്റെ ഉദ്ഘാടനം എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ നിര്‍വ്വഹിച്ചു. എ കെ ജി എസ് ടി കെ മൊയ്തീന്‍കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു. എം വി കുഞ്ഞപ്പന്‍, യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് അഷ്രഫ് പെര്‍ള, സമരസമിതി എക്‌സിക്യൂട്ടീവ് അംഗം എം എ നാസര്‍, മാര്‍ക്ക് മുഹമ്മദ്, നിസാര്‍ കല്ലട്ര, ഷാഫി ഹാജി, ജില്ലാ സെക്രട്ടറി ശ്രീകണ്ഠന്‍ നായര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഫെഡറേഷന്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ പി എം കൃഷ്ണന്‍ നായര്‍ സ്വാഗതം പറഞ്ഞു.

KCN

more recommended stories