ടാങ്കര്‍ ലോറിയില്‍ നിന്ന് ചോര്‍ന്ന ആസിഡ് ആശങ്ക പരത്തി

മഞ്ചേശ്വരം : കാര്‍വാറില്‍ നിന്നു കൊച്ചിയിലേക്ക് ഹൈഡ്രോളിക് ആസിഡുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറിയില്‍ ചോര്‍ച്ച പരിഭ്രാന്ത്രി പരന്നതിനെതുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ മണിക്കൂറുകളോളം കഠിന ശ്രമം നടത്തി ആസിഡ് നിര്‍വീര്യമാക്കിയ ശേഷം കുഴിയെടുത്ത് മൂടി.

ഇന്ന് പുലര്‍ച്ചെ മഞ്ചേശ്വരം ചെക്ക് പോസ്റ്റിന് സമീപത്താണ് സംഭവം. ആസിഡ് നിറച്ച ടാങ്കറില്‍ ചോര്‍ച്ച അനുഭവപ്പെട്ടതിനെതുടര്‍ന്ന് ലോറി നിര്‍ത്തിയിടുകയായിരുന്നു.യ ചോര്‍ച്ച തടയാന്‍ ശ്രം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ജെ സി ബി ഉപയോഗിച്ച് വലിയ കുഴിയുണ്ടാക്കി വെള്ളവുമായി കലര്‍ത്തി നിര്‍വീര്യമാക്കിയ ശേഷം മണ്ണു മൂടുകയായിരുന്നു.

KCN

more recommended stories