പാളത്തില്‍ അറ്റകുറ്റപ്പണി: 21 മുതല്‍ രണ്ട് ട്രെയിനുകള്‍ റദ്ദാക്കും, 12 എണ്ണം വൈകിയോടും

പാലക്കാട്: വിവിധ സ്ഥലങ്ങളില്‍ പാളത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 21 മുതല്‍ 30 വരെ പാലക്കാട് റെയില്‍വേ ഡിവിഷനു കീഴില്‍ ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. ചില ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.

പൂര്‍ണമായി റദ്ദാക്കിയവ:

.56604 ഷൊര്‍ണൂര്‍- കോയമ്പത്തൂര്‍ പാസഞ്ചര്‍
.56657 കോഴിക്കോട്- കണ്ണൂര്‍ പാസഞ്ചര്‍

ഭാഗികമായി റദ്ദാക്കിയവ:

.66605 കോയമ്പത്തൂര്‍- ഷൊര്‍ണൂര്‍ മെമു പാലക്കാട് ജംക്ഷനില്‍ സര്‍വീസ് അവസാനിപ്പിക്കും
.66604 ഷൊര്‍ണൂര്‍- കോയമ്പത്തൂര്‍ മെമു പാലക്കാട് ജംക്ഷനില്‍ നിന്ന് സര്‍വിസ് ആരംഭിക്കും
.56654 മംഗളൂരു- കോഴിക്കോട് പാസഞ്ചര്‍ 21 മുതല്‍ 28 വരെ കണ്ണൂരില്‍ സര്‍വീസ് അവസാനിപ്പിക്കും

വൈകി സര്‍വീസ് നടത്തുന്നവ:
56603 തൃശൂര്‍- കണ്ണൂര്‍ പാസഞ്ചര്‍ രണ്ട് മണിക്കൂര്‍ വൈകിയായിരിക്കും സര്‍വീസ് ആരംഭിക്കുക. 12617 എറണാകുളം നിസാമുദീന്‍ മംഗള ലക്ഷദ്വീപ് സൂപ്പര്‍ഫാസ്റ്റ് 21 മുതല്‍ 28 വരെ ഒരു മണിക്കൂറും. 22609 മംഗളൂരു- കോയമ്പത്തൂര്‍ ഇന്റര്‍ സിറ്റി സൂപ്പര്‍ ഫാസ്റ്റ് 21,22,25, 26,29 തീയതികളില്‍ ഒരു മണിക്കൂറും. 16606 നാഗര്‍കോവില്‍- മംഗളൂരു ഏറനാട് എക്‌സ്പ്രസ് 21 മുതല്‍ 25 വരെ ഒന്നര മണിക്കൂറും 56323 കോയമ്പത്തൂര്‍- മംഗളൂരു ട്രെയിന്‍ 21 മുതല്‍ 25 വരെയും 30 നും 45 മിനിറ്റും വൈകിയാണ് ഓടുക.

12081 കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ് 25 മുതല്‍ 30 വരെ ഒരുമണിക്കൂര്‍ വൈകും. 22114 കൊച്ചുവേളി- ലോകമാന്യതിലക് എക്‌സ്പ്രസ് 25 മുതല്‍ 28 വരെ രണ്ടു മണിക്കൂറും. 22149 എറണാകുളം- പുണെ എക്‌സ്പ്രസ് 26,29 തീയതികളില്‍ രണ്ടു മണിക്കൂറും വൈകും. ആലപ്പുഴ വഴി പോകുന്ന 22655 തിരുവനന്തപുരം – ഹസ്രത് നിസാമുദീന്‍ എക്‌സ്പ്രസ് 27നും കോട്ടയം വഴി പോകുന്ന 22653 തിരുവനന്തപുരം – ഹസ്രാത് നിസാമുദീന്‍ എക്‌സപ്രസ് 30നും രണ്ടു മണിക്കൂര്‍ വൈകിയോടും.

12134 മംഗളൂരു- മുംബൈ എക്‌സ്പ്രസ് 21 മുതല്‍ 23 വരെ ഒന്നേകാല്‍ മണിക്കൂറും 16515 യശ്വന്ത്പുര്‍- കര്‍വാര്‍ എക്‌സ്പ്രസ് 21 മുതല്‍ 23 വരെ 45 മിനിറ്റും വൈകിയായിരിക്കും സര്‍വീസ് നടത്തുക.

KCN

more recommended stories