രാജീവ് യൂത്ത് സെന്റര്‍ നിര്‍മ്മാണ ഫണ്ട് ശേഖരണം ആരംഭിച്ചു

കുമ്പള: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫിസ് മന്ദിരമായ’രാജീവ് യൂത്ത് സെന്റര്‍’ നിര്‍മ്മാണത്തിനുള്ള മഞ്ചേശ്വരം നിയോജക മണ്ഡലം ഫണ്ട് ശേഖരണം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആദം മുല്‍സി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സാജിദ് മൊവ്വല്‍, ഹര്‍ഷാദ് വര്‍ക്കാടി, ഗണേഷ് ഭണ്ഡരി, ലക്ഷമണ പ്രഭു, രവി പൂജാരി, ഇഖ്ബാല്‍, നവീന്‍ എന്‍മകജെ, രാഗേഷ് കീദൂര്‍ ,സലിം കട്ടത്തുക്ക, ഷെരീഫ് അരി ബല്‍, നിയാസ് മലബാരി, കമറുദ്ധീന്‍, നൗഷാദ് ഷേണി, കൃഷ്ണനദ പ്രഭു, ഷെരീഫ് ആരിക്കടി,എന്നിവര്‍ പ്രസംഗിച്ചു.ഇര്‍ഷാദ് മഞ്ചേശ്വരംസ്വാഗതവും യൂസുഫ് കോട്ട നന്ദിയും പറഞ്ഞു.

KCN

more recommended stories