ഓണം ബമ്പര്‍ നറുക്കെടുത്തു

തിരുവനന്തപുരം: ഓണം ബമ്പര്‍ നറുക്കെടുത്തു. എ ജെ 442876 എന്ന നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 10 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. മലപ്പുറത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത് എന്നാണ് സൂചന. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് ഭാഗ്യശാലികളെ നറുക്കെടുത്തത്.

ജി.എസ്.ടി കൂടി ചേര്‍ത്ത് 59 കോടി രൂപയാണ് സര്‍ക്കാരിന് ഈ വര്‍ഷത്തെ ഓണം ബമ്പര്‍ വില്‍പനയിലൂടെയുള്ള ലാഭം. മൊത്തം 145 കോടി രൂപയാണ് 65 ലക്ഷം ടിക്കറ്റ് വിറ്റതിലൂടെ കിട്ടുന്നത്. സമ്മാനം കൊടുത്തു കഴിഞ്ഞുള്ള ലാഭമാണ് 59 കോടി.

KCN

more recommended stories