മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഇനി ആധാര്‍ നമ്പര്‍ നിര്‍ബന്ധം

പെരിന്തല്‍മണ്ണ: മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ മരിച്ചയാളുടെ ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കി സംസ്ഥാന ജനന-മരണ രജിസ്ട്രാര്‍ ഉത്തരവിറക്കി. സംസ്ഥാനത്തെ നഗരസഭ-ഗ്രാമപഞ്ചായത്ത്-കോര്‍പറേഷനുകള്‍ക്കും ഇതുസംബന്ധിച്ച് സര്‍ക്കുലര്‍ വെള്ളിയാഴ്ച ലഭിച്ചു. ഒക്‌ടോബര്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തിലാകും.

മരണ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ മറ്റ് വിവരങ്ങള്‍ക്കൊപ്പം അയാളുടെ ആധാര്‍ നമ്പറോ, ആധാര്‍ എന്റോള്‍മന്റെ് നമ്പറോ രേഖപ്പെടുത്തണമെന്നാണ് നിര്‍ദേശം. മരണ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നയാള്‍ക്ക് മരിച്ചയാളുടെ ആധാര്‍ നമ്പര്‍ അറിയില്ലെങ്കില്‍ അപേക്ഷകന്റെ അറിവിലും വിശ്വാസത്തിലും പെട്ടിടത്തോളം മരിച്ചയാളിന് ആധാര്‍ ഇല്ലെന്നുള്ള സത്യപ്രസ്താവന സമര്‍പ്പിക്കണം. സത്യപ്രസ്താവന വ്യാജമെന്ന് തെളിഞ്ഞാല്‍ ആധാര്‍ ആക്ടും ജനന-മരണ നിയമപ്രകാരവും നടപടി സ്വീകരിക്കും.

മരണ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കുന്നയാളുടെ ആധാര്‍നമ്പറും അപേക്ഷയോടൊപ്പം വാങ്ങാനും നിര്‍ദേശമുണ്ട്. മരിച്ചയാളുടെയും അപേക്ഷകന്റെയും ആധാര്‍നമ്പറുകള്‍ ജനന-മരണ രജിസ്‌ട്രേഷന്റെ ഡാറ്റ ബേസില്‍ ഉള്‍പ്പെടുത്താനായി സോഫ്റ്റ്‌വെയറില്‍ മാറ്റം വരുത്താനാണ് തീരുമാനം.

KCN

more recommended stories