ചെറുവത്തൂര്‍ റെയില്‍വേ നടപ്പാല നിര്‍മാണം അടുത്തയാഴ്ച ആരംഭിക്കും

ചെറുവത്തൂര്‍ : റെയില്‍വേ നടപ്പാലം പ്രവൃത്തി അടുത്തയാഴ്ച ആരംഭിക്കും. റെയില്‍വേ സ്റ്റേഷനില്‍ നിലവിലുള്ള നടപ്പാലം കിഴക്ക് ഭാഗത്തേക്ക് നീട്ടിപ്പണിയുന്ന പ്രവൃത്തിയാണ് ഉടന്‍ ആരംഭിക്കുക. നിര്‍മാണം തുടങ്ങുന്ന സ്ഥലം റെയില്‍വേ അധികൃതരെത്തി അളന്ന് തിട്ടപ്പെടുത്തി. റെയില്‍വേ സീനിയര്‍ അസി. എന്‍ജിനിയര്‍മാരായ ടി വി പത്മേഷ്, എം രഞ്ജിത്കുമാര്‍, കരാര്‍ ഏറ്റെടുത്ത വിഷ്ണു എന്നിവരാണ് നിര്‍ദിഷ്ട സ്ഥലത്തെത്തി പ്രാരംഭ നടപടികള്‍ പൂര്‍ത്തീകരിച്ചത്. ഇതിനായി എംപി ഫണ്ടില്‍നിന്നും 20 ലക്ഷം രൂപയും വകയിരുത്തിയിരുന്നു. പദ്ധതിക്കായി എം രാജഗോപാലന്‍ എംഎല്‍എയുടെ ഫണ്ടില്‍നിന്ന് 25 ലക്ഷവും നല്‍കി. ഫുട്ഓവര്‍ ബ്രിഡ്ജിന്റെ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി സെന്റേജ് ചാര്‍ജായി ചെറുവത്തൂര്‍ പഞ്ചായത്ത് ഒരുലക്ഷത്തോളം രൂപയും നല്‍കി. പദ്ധതിയുടെ ടെന്‍ഡര്‍ നടപടി നേരത്തെ പൂര്‍ത്തിയായിരുന്നു.

കയ്യൂര്‍- ചീമേനി, പിലിക്കോട്, കരിവെള്ളൂര്‍- പെരളം, കാങ്കോല്‍- ആലപ്പടമ്പ് തുടങ്ങിയ പ്രദേശങ്ങളില്‍നിന്നുള്ള നിരവധി യാത്രക്കാര്‍ ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. ഇവര്‍ റെയില്‍വേ സ്റ്റേഷന്റെ കിഴക്ക് കൂടിയുള്ള റോഡിലൂടെയാണ് സ്റ്റേഷനിലെത്തുന്നത്. റോഡിലൂടെ കയറിച്ചെന്നാലെത്തുന്നത് മൂന്നാമത്തെ ട്രാക്കിലേക്കാണ്. ഇവിടെനിന്നും ട്രാക്കിലൂടെ വേണം രണ്ടാമത്തെ പ്‌ളാറ്റ്‌ഫോമിലെത്താന്‍. ഇവിടെനിന്ന് മാത്രമാണ് നടപ്പാലമുള്ളത്. ഇത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, കൊക്കോട്ട് നാരായണന്‍, വെങ്ങാട്ട് കുഞ്ഞിരാമന്‍, പി വിജയന്‍, കെ രാജീവ്കുമാര്‍, മുനമ്പത്ത് ഗോവിന്ദന്‍, ഇ കെ മുഹമ്മദ്കുഞ്ഞി, ടി രാജന്‍ എന്നിവരും സംഘത്തോടൊപ്പം സ്ഥലം

KCN

more recommended stories