കായല്‍ കൈയ്യേറ്റം; രാജിവെയ്ക്കില്ലെന്ന് തോമസ് ചാണ്ടി

ആലപ്പുഴ : കായല്‍ കൈയ്യേറ്റവും നിലം നികത്തലും അനധികൃത കെട്ടിട നിര്‍മ്മാണവും അടക്കം തനിക്കെതിരായ ആരോപണങ്ങളെല്ലാം നിഷേധിച്ച് മന്ത്രി തോമസ് ചാണ്ടി. താന്‍ ഒരു സെന്റ് ഭൂമി പോലും കയ്യേറിയെന്ന് ആര്‍ക്കും തെളിയിക്കാനാവില്ലെന്ന് പറഞ്ഞ തോമസ് ചാണ്ടി താന്‍ നികത്തിയത് നിലമല്ലെന്നും കരഭൂമിയായി തീറാധാരമുള്ള സ്ഥലമാണെന്നും അവകാശപ്പെട്ടു. കായല്‍ കയ്യേറിയിട്ടില്ല. എന്നാല്‍ കെട്ടിടങ്ങള്‍ അനധികൃതമാണെന്ന കാര്യത്തില്‍ പ്രതികരിക്കുന്നില്ലെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി. തനിക്കെതിരെ നടന്നത് ഗൂഢാലോചനയാണ്. തന്റെ വാദം കേള്‍ക്കാതെയാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ രാജിവെയ്‌ക്കേണ്ട സാഹചര്യമില്ലെന്നും തോമസ് ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

KCN

more recommended stories