വ്യാജ പവര്‍ ബാങ്ക് വില്‍പ്പന: യുവതി അറസ്റ്റില്‍

മംഗളൂരു: മൊബൈല്‍ ഫോണുകള്‍ ചാര്‍ജ്ജ് ചെയ്യാന്‍ ഉപയോഗിക്കുന്ന പവര്‍ബാങ്കുകളുടെ വ്യാജ ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നു എന്ന പരാതിയില്‍ ഒരാളെ ബന്തര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശി പാര്‍വ്വതിയാണ്(50) അറസ്റ്റിലായത്.മംഗളൂരു,ഡല്‍ഹി വിമാനത്താവളങ്ങളില്‍ പിടികൂടിയ പവര്‍ബാങ്കുകളുമായി സാമ്യമുള്ളവയാണിത്.കഴിഞ്ഞ ചൊവ്വാഴ്ച ഇന്റിഗോ വിമാനത്തില്‍ ദുബായിലേക്ക് പോകാന്‍ മംഗളൂരു വിമാനതാവളത്തിലെത്തിയ പടിലിലെ മുഹമ്മദ് മന്‍സൂറിന്റെ ബാഗില്‍ നിന്നാണ് പവര്‍ ബാങ്ക് പിടികൂടിയിരുന്നത്. പരിശോധനക്കിടെ അലാറം മുഴങ്ങിയതിനാല്‍ പവര്‍ബാങ്ക് പുറത്തെടുത്ത് തുറന്നു പരിശോധിക്കുകയായിരുന്നു. കളിമണ്ണൂം വയറുകളും നിറച്ചനിലയില്‍ കണ്ടപ്പോള്‍ ബോംബാണെന്ന് വിമാനതാവള അധിക്യതര്‍ ഉറപ്പിച്ചു. ബോംബല്ലെന്ന് മംഗളൂരു സിറ്റി പൊലീസ് പിന്നീട് കണ്ടെത്തി.മഹാരാഷ്ട്രയില്‍ വ്യാജ പവര്‍ബാങ്ക് ഉല്‍പാദന-വിപണ ശാഖ പ്രവര്‍ത്തിക്കുന്നതായാണ് പൊലീസിന് ലഭിച്ച വിവരം. കഴിഞ്ഞ ദിവസം ഡല്‍ഹി വിമാനതാവളത്തില്‍ പിടികൂടിയ പവര്‍ബാങ്കുകള്‍ മഹാരാഷ്ട്രയില്‍ നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തിയിരുന്നു.

KCN

more recommended stories