കാസര്‍കോട് കറന്തക്കാട് വാഹനാപകടം: രണ്ടുപേര്‍ക്ക് പരിക്ക്

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ കറന്തക്കാടുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കെ എല്‍ ജി ടെമ്പോ വാന്‍ ബസിനും ആക്ടിവാ സ്‌കൂട്ടറിന് പിന്നിലും ഇടിക്കുകയായിരുന്നു. ആക്ടിവ സ്‌കൂട്ടര്‍ യാത്രക്കാരനും ടെമ്പോ ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്. കോഴിക്കോട് മുഴിക്കല്‍ സ്വദേശി അലക്‌സ് ആണ് ടെമ്പോ ഓടിച്ചിരുന്നത്. വണ്ടിയില്‍ കുടുങ്ങിയിരുന്ന ഇയാളെ നാട്ടുകാര്‍ സാഹസപ്പെട്ട് പുറത്തെടുക്കുകയായിരുന്നു. സ്‌കൂട്ടര്‍ യാത്രക്കാരനായ അണങ്കൂര്‍ സ്വദേശി അശോകന് തലയ്ക്ക് പരിക്കേറ്റു. അടുക്കത്ത് ബയലിലുള്ള തന്റെ കടയില്‍ നിന്നും ഭക്ഷണം കഴിക്കാനായി പോകും വഴിയാണ് അശോകന്റെ സ്‌കൂട്ടറിലേക്ക് ടെമ്പോ ഇടിക്കുന്നത്. പരിക്കേറ്റ ഇരുവരെയും കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും പരിക്ക് ഗുരുതരമുള്ളതല്ല.

KCN

more recommended stories