കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് അനുമതി

കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനത്തിന് അനുമതി. പാലാരിവട്ടം മുതല്‍ മഹാരാജാസ് വരെയുള്ള സര്‍വീസിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. മെട്രോ റെയില്‍ സുരക്ഷ കമ്മീഷണറുടെ (സിഎംആര്‍എസ്) അന്തിമഘട്ട പരിശോധനയ്ക്കു ശേഷമാണ് അനുമതി.രണ്ടാംഘട്ട പ്രവര്‍ത്തനത്തിന് അനുമതി ലഭിച്ചാല്‍ സര്‍വീസിന്റെ ഉദ്ഘാടനം എറണാംകുളം ടൗണ്‍ഹാളില്‍ ഒക്ടോബര്‍ മൂന്നിന് നടക്കുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് അധികൃതര്‍ അറിയിച്ചിരുന്നു. ആലുവ മുതല്‍ പാലാരിവട്ടം വരെ 13.4 കിലോമീറ്റര്‍ ദൂരത്തിലാണ് കൊച്ചി മെട്രോ സര്‍വീസ് നടത്തുന്നത്. മഹാരാജാസ് വരെയാകുന്നതോടെ ഇത് 18 കിലോമീറ്ററാകും

KCN

more recommended stories