എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു

മുന്നാട് : മുന്നാട് പീപ്പിള്‍സ് സഹകരണ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്‍എന്‍ എസ് എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ പുതുതായി എന്റോള്‍ ചെയ്ത വളണ്ടിയര്‍മാര്‍ക്ക് വേണ്ടി പരിശീലന പരിപാടി നടത്തി. ‘സേവനപാതയിലെ നേതൃത്വ മാതൃകകള്‍’ എന്നതായിരുന്നു വിഷയം. കാസര്‍കോട് വിദ്യാഭ്യാസ സഹകരണ സംഘം ചീഫ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ കെ.ആര്‍ അജിത് കുമാര്‍ ഉല്‍ഘാടനം ചെയ്തു.
പ്രോഗ്രാം ഓഫീസര്‍ സി സുധ അദ്ധ്യക്ഷത വഹിച്ചു. മുന്‍ എന്‍എസ്എസ് പ്രോഗ്രാം ഒഫീസറും ജെ സി ഐ പരിശീലകനുമായ ജി. പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ ക്ലാസ്സെടുത്തു. ഭരണസമിതി അംഗം എം ലതിക, മലയാള വിഭാഗം മേധാവി ജോയ്.കെ ജോസഫ്, കെ സുകേഷ്, കാവ്യശ്രീ കെ എന്നിവര്‍ സംസാരിച്ചു. കെ.ഷിബിലി സ്വാഗതവും അശ്വതി ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

KCN