സൗദി അതിര്‍ത്തിയില്‍ കാറപകടം: മലപ്പുറം,കണ്ണൂര്‍ സ്വദേശികള്‍ മരിച്ചു

ജിദ്ദ: സൗദി അതിര്‍ത്തിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ദുബൈ അതിര്‍ത്തിയായ സാല്‍വയിലുണ്ടായ അപകടത്തില്‍ മലപ്പുറം മങ്കട സ്വദേശി അജിത്, കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി അജിത് എന്നിവരാണ് മരിച്ചത്. രണ്ട് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ബഹ്‌റൈനില്‍ നിന്ന് ദുബൈയിലേക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ച കാര്‍ ട്രെയിലറിന് പിന്നിലിടിക്കുകയായിരുന്നു. വാഹനമോടിച്ച പ്രസാദിനും കൂടെ സഞ്ചരിച്ച വിനോദിനും പരിക്കേറ്റു. ഇവര്‍ അല്‍ അഹ്‌സ, സാല്‍വ ആശുപത്രികളില്‍ ചികില്‍സയിലാണ്.

KCN

more recommended stories