വടകരയില്‍ ഇരുപത് പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു

വടകര: കോഴിക്കോട് വടകരയില്‍ പേപ്പട്ടിയുടെ വിളയാട്ടം. ഇരുപത് പേര്‍ക്ക് കടിയേറ്റു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. വടകര റെയില്‍വേ സ്റ്റേഷന്‍ പരിസരം, താഴെ അങ്ങാടി, കുരിയാടി എന്നിവിടങ്ങളിലാണ് നായയുടെആക്രമണം ഉണ്ടായത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കടിയേറ്റു. നടന്നുപോകുന്നവരെയാണ് നായ ആക്രമിച്ചത്.

റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തു കണ്ട പേപ്പട്ടി ചോറോട് ഭാഗത്തെത്തിയതായി പറയുന്നു. പരിക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുമാറ്റി. ഇതോടെ, നാട്ടുകാര്‍ പൂര്‍ണമായും പരിഭ്രാന്തിയിലാണ്.

KCN

more recommended stories